Sat, 26 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Riding Bike

ബൈ​ക്കി​ല്‍ സ​ഞ്ച​രി​ക്ക​വേ മു​ള്ള​ന്‍​പ​ന്നി ആ​ക്ര​മ​ണം; യു​വാ​വി​ന്‍റെ കാ​ലി​ല്‍ ത​റ​ച്ച​ത് അ​ഞ്ച് മു​ള്ളു​ക​ൾ 

കോ​ഴി​ക്കോ​ട്: ബൈ​ക്കി​ല്‍ സ​ഞ്ച​രി​ക്ക​വേ യു​വാ​വി​ന് മു​ള്ള​ന്‍​പ​ന്നി​യു​ടെ ആ​ക്ര​മ​ണം. ആ​ക്ര​മ​ണ​ത്തി​ല്‍ മു​ള്ളു​ക​ള്‍ തു​ള​ച്ചു​ക​യ​റി സാ​ര​മാ​യി പ​രി​ക്കേ​റ്റു. കോ​ഴി​ക്കോ​ട് ഒ​ള​വ​ണ്ണ ഭൂ​ഖ​ണ്ഡ​പു​രം സ്വ​ദേ​ശി അ​ബ്ദു​ല്‍ ഗ​ഫൂ​റി​ന്‍റെ (21) കാ​ലി​ലാ​ണ് മു​ള്ള​ന്‍ പ​ന്നി​യു​ടെ മു​ള്ളു​ക​ള്‍ തു​ള​ച്ചു ക​യ​റി​യ​ത്. പാ​ലാ​ഴി എം​എ​ല്‍​എ റോ​ഡി​ല്‍ പു​ല​ര്‍​ച്ചെ നാ​ലോ​ടെ​യാ​ണ് സം​ഭ​വം ന​ട​ന്ന​ത്.

വാ​ഹ​നാ​പ​ക​ട​ത്തി​ല്‍ പ​രി​ക്കേ​റ്റ​തി​നെ തു​ട​ര്‍​ന്ന് കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ പ്രാ​ഥ​മി​ക ചി​കി​ത്സ തേ​ടി​യ​ശേ​ഷം വീ​ട്ടി​ലേ​ക്ക് സു​ഹൃ​ത്തി​നൊ​പ്പം പോ​ക​വേ​യാ​യി​രു​ന്നു സം​ഭ​വം. അ​ഞ്ച് മു​ള്ളു​ക​ളാ​ണ് കാ​ലി​ല്‍ ത​റ​ച്ച​ത്.

ഇ​തി​ല്‍ മൂ​ന്ന് മു​ള്ളു​ക​ള്‍ സം​ഭ​വ സ്ഥ​ല​ത്തു​വ​ച്ച് ത​ന്നെ എ​ടു​ത്തു മാ​റ്റി​യെ​ങ്കി​ലും ര​ണ്ടെ​ണ്ണം വി​ര​ലി​ലെ അ​ടി​ഭാ​ഗ​ത്തും നി​ന്നും മു​ക​ളി​ലൂ​ടെ തു​ള​ച്ചു​ക​യ​റി​യ നി​ല​യി​ലാ​യി​രു​ന്നു. തു​ട​ര്‍​ന്ന് കോ​ഴി​ക്കോ​ട് ബീ​ച്ച് ആ​ശു​പ​ത്രി​യി​ല്‍ വ​ച്ചാ​ണ് ഇ​വ എ​ടു​ത്തു​ക​ള​ഞ്ഞ​ത്. അ​ബ്ദു​ല്‍ ഗ​ഫൂ​ര്‍ ഇ​പ്പോ​ള്‍ നി​രീ​ക്ഷ​ണ​ത്തി​ല്‍ തു​ട​രു​ക​യാ​ണ്. ബൈ​ക്കി​ലു​ണ്ടാ​യി​രു​ന്ന സു​ഹൃ​ത്ത് പ​രി​ക്കേ​ല്‍​ക്കാ​തെ ര​ക്ഷ​പ്പെ​ട്ടു.

Latest News

Corehub Up